LatestThiruvananthapuram

നികുതി കുടിശികയുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

“Manju”

തിരുവനന്തപുരം: നികുതി അടയ്ക്കാത്തവരുടെയും കുടിശികക്കാരുടെയും കരട് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. 2021-22 ആദ്യ അര്‍ദ്ധ സാമ്പത്തിക വര്‍ഷത്തെ ലിസ്റ്റാണ് പ്രസിദ്ധികരിച്ചത്. കാഞ്ഞിരംപാറ, വഴുതക്കാട്, പാങ്ങോട്, ജഗതി, പി.ടി.പി, തിരുമല, വലിയവിള, മുടവന്‍മുകള്‍, പുന്നയ്ക്കാമുകള്‍ വാര്‍ഡുകളിലെ പട്ടികയാണിത്.

ആക്ഷേപങ്ങള്‍ നിശ്ചിത ഫോറത്തില്‍ 15 ദിവസത്തിനകം മെയിന്‍ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോറം മെയിന്‍ ഓഫീസിലും നഗരസഭയുടെ വെബ്‌സൈറ്റിലും ലഭ്യമാണ്. ഓണ്‍ലൈനായും പരാതികള്‍ സമര്‍പ്പിക്കാം. ലഭിക്കുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച്‌ അറിയിപ്പ് നല്‍കും. അതിനുശേഷം അദാലത്ത് നടത്തും.

https://tmc.lsgkerala.gov.in/ml/published-draft-list-defaulters-property-tax-part-march-31-2022/1330 എന്ന സൈറ്റില്‍ കരട് കുടിശിക ലിസ്‌റ്റ് പരിശോധിക്കാം. https://tmc.lsgkerala.gov.in/ml/property_tax_complaint_filing എന്നസൈറ്റിലൂടെ ഓണ്‍ലൈനായി പരാതികള്‍ സമര്‍പ്പിക്കാം.

Related Articles

Back to top button