IndiaKeralaLatest

വാക്‌സിനെടുത്ത ശേഷം കൊവിഡ് ബാധിച്ച് ആരും മരിച്ചിട്ടില്ല- എയിംസ് പഠനം

“Manju”

ന്യൂഡല്‍ഹി: ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ വാക്‌സിനെടുത്ത ശേഷം ആരും കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ലെന്ന് ഡല്‍ഹി എയിംസിന്റെ പഠനം. ബ്രേക്ക്ഗ്രൂ ഇന്‍ഫെക്ഷനുകളെപ്പറ്റി (രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷവും കോവിഡ് ബാധിക്കുന്നത്‌) നടത്തിയ ആദ്യ ജിനോമിക് സ്റ്റഡിയിലാണ് ഇക്കാര്യം വ്യക്തമായത്. മറ്റു രോഗങ്ങള്‍ ഇല്ലാത്തവരെയാണ് പഠനവിധേയരാക്കിയത്.
ഏപ്രില്‍ – മെയ് മാസങ്ങളില്‍ ബ്രേക്ക്ത്രൂ ഇന്‍ഫെക്ഷന്‍ ഉണ്ടായവരില്‍ ഡല്‍ഹിയിലെ എയിംസ് നടത്തിയ പഠനത്തില്‍ വാക്‌സിനെടുത്ത ഒരാളും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല എന്നാണ് വ്യക്തമായിട്ടുള്ളതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
പൂര്‍ണമായും വാക്‌സിനെടുത്തവരില്‍ ചെറിയ ശതമാനം പേര്‍ രോഗബാധിതതര്‍ ആകുകയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയോ കോവിഡ് ബാധിച്ചു മരിക്കുകയോ ചെയ്‌തേക്കാം എന്നാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ വ്യക്തമാക്കിയിട്ടുള്ളത്.

Related Articles

Back to top button