തിരുവനന്തപുരം : ശമ്പള പരിഷ്ക്കരണം വൈകുന്നു;കെ.എസ്.ആര്.ടി.സി പണിമുടക്കിലേക്ക് നീങ്ങുന്നു.ശമ്പള പരിഷ്ക്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി എംപ്ലോയിസ് അസോസിയേഷനും (സി ഐ ടി യു ) അനിശ്ചിത കാല പണിമുടക്കിന് ആഹ്വാനം ചെയ്തു.
ഇന്നലെ ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം എടുത്തത്. മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച് തീയതി പ്രഖ്യാപിക്കും. നേരത്തെ പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫും അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.