KeralaLatest

ജനനി ഗുരുചന്ദ്രിക ജ്ഞാനതപസ്വിനിയ്ക്ക് സ്വീകരണം നല്‍കി

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജനനി ഗുരുചന്ദ്രിക ജ്ഞാനതപസ്വിനിയ്ക്ക് ബുധനാഴ്ച (നവംബര്‍ 1, 2023) സ്വീകരണം നല്‍കി. 2023 ഒക്ടോബര്‍ 24ന് ‍ വിജയദശമി ദിനത്തില്‍ അഭിവന്ദ്യ ശിഷ്യപൂജിതയില്‍ നിന്നും സന്ന്യാസം സ്വീകരിച്ച ജനനി ഗുരുചന്ദ്രിക ജ്ഞാനതപസ്വിനി ആശ്രമം ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ ഫിനാന്‍സ് കണ്‍ട്രോളറായി പ്രവര്‍ത്തിച്ചു വരികയാണ്. ശാന്തിഗിരി ആശ്രമത്തില്‍ ജനനി ഗുരുചന്ദ്രിക ജ്ഞാനതപസ്വിനി ഉള്‍പ്പെടെ 22 വനിതകള്‍ സന്ന്യാസം സ്വീകരിച്ചത് രാജ്യത്ത് നടാടെയാകയാല്‍ പ്രധാനമന്ത്രിയുള്‍പ്പെടെ നിരവധി പേര്‍ ആശംസകളറിയിച്ചിരുന്നു. ആശ്രമം ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അഡീഷണല്‍ ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) പ്രശാന്ത് കുമാര്‍ എ., ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഓഡിറ്റ്‍) ലൈല എല്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) സുധീന്ദ്രതീര്‍ത്ഥന്‍ എസ്. എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്വീകരണ ചടങ്ങില്‍ ഡിപ്പാര്‍ട്ട്മെന്റിലെ എല്ലാ പ്രതിനിധികളും പങ്കെടുത്തു.

Related Articles

Back to top button