ഓലശ്ശേരി (പാലക്കാട്) : ഏപ്രിൽ 15വിഷുദിനത്തിൽ ശാന്തിഗിരി ആശ്രമം ഓലശ്ശേരി ബ്രാഞ്ചിന്റെ വാര്‍ഷികം സമുചിതമായി ആഘോഷിചചു. പ്രാർത്ഥനാ സങ്കല്ലങ്ങളോടെ രാവിലെ6-മണി ആരാധനയോടുകൂടി വാർഷികാഘോഷങ്ങൾക്ക്തുടക്കമായി രാവിലെ പത്ത് മണിക്ക് നടന്ന സാംസ്കാരിക സമ്മേളനം മലമ്പുഴ എം.എൽ.എ എ.എ. പ്രഭാകരൻ ഉത്ഘാടനം ചെയ്തു. കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശെൽവരാജ് അദ്ധ്യക്ഷനായിരുന്നു. ശാന്തിഗിരി ആശ്രമം, പാലക്കാട് ഏരിയ ചീഫ് സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യം വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശാന്ത എം.കെ., ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഓപ്പറേഷന്‍സ്) കെ.സുകേശന്, ആശ്രമം ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി ചുമതലക്കാരായ മദന്‍ മോഹനന്, ശ്രീധരന്, മാധവന്, ശ്രീജിത്ത്, അശോകന് ജനാര്ദ്ദനന്, അശോകന് തച്ചന്പാറ എന്നിവരും, മാതൃമണ്ഡലം കോര്‍ഡിനേറ്റര്‍ രാധ ചിറ്റൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ശാന്തിഗിരി ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. നാഗഭൂഷന്‍ സ്വാഗതവും ശ്രീജിത്ത് നന്ദിയും രേഖപ്പെടുത്തി. ഉച്ചയ്ക്ക് അന്നദാനവും, വൈകിട്ട് ദീപപ്രദക്ഷിണവും നടന്നു.
Related Articles
Check Also
Close
-
എംപിമാരുടെ വികസനഫണ്ട് പുനഃസ്ഥാപിച്ചുNovember 11, 2021 9:50 AM