IndiaLatest

യുജിസി നെറ്റ് പരീക്ഷാഫലം 17 ന് പ്രഖ്യാപിക്കും

“Manju”

ഡല്‍ഹി: യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഫലം ജനുവരി 17 ന് പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ഡിസംബറില്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിക്കുന്നത്. ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച്‌ ugcnet.nta.ac.in ആപ്ലിക്കേഷന്‍ വഴി ഫലമറിയാവുന്നതാണ്.

ജനുവരി 10-ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു എന്‍ടിഎ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രളയത്തിലകപ്പെട്ട ചെന്നൈയിലും ആന്ധ്രാപ്രദേശിലും വീണ്ടും പരീക്ഷ നടത്തിയതാണ് ഫലപ്രഖ്യപനം 17-ലേക്ക് മാറ്റിയതെന്ന് എന്‍.ടി.എ അറിയിച്ചു.

Related Articles

Back to top button