IndiaLatest

എംപിമാരുടെ വികസനഫണ്ട്‌ പുനഃസ്ഥാപിച്ചു

“Manju”

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ച എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുനഃസ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ശേഷിക്കുന്ന സമയംമുതല്‍ 15–ാം ധനകമ്മീഷന്‍ പ്രാബല്യത്തിലുള്ള 2025–-26 വരെ തുടരാനാണ് തീരുമാനം. ഇക്കൊല്ലം ഒറ്റ ഗഡുവായി രണ്ടു കോടി രൂപ അനുവദിക്കും. അടുത്ത വര്‍ഷംമുതല്‍ 2.5 കോടിവീതം രണ്ടു ഗഡു നല്‍കും.

കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം ഏപ്രില്‍ ആറിലെ മന്ത്രിസഭാ യോഗമാണ് 2020–-21, 2021–-22 വര്‍ഷങ്ങളില്‍ എംപി ഫണ്ട് തടയാന് തീരുമാനിച്ചത്. ഫണ്ട് വിനിയോഗത്തെക്കുറിച്ച്‌ 216 ജില്ലയില്‍ സ്വതന്ത്ര ഏജന്‍സിയെ നിയോഗിച്ച്‌ ധനമന്ത്രാലയം പഠനം നടത്തി. ഫണ്ട് തുടരണമെന്നതാണ് പഠനറിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഇക്കൊല്ലം ഫണ്ടിലേക്ക് ധനമന്ത്രാലയം 1583.50 കോടി രൂപ അനുവദിക്കും. അടുത്തവര്‍ഷം 3965 കോടി നീക്കിവയ്ക്കും.

Related Articles

Back to top button