InternationalLatest

യുഎസിനെ പിന്തള്ളി ചൈന ലോകത്തെ ഏറ്റവും വലിയ ധനിക രാജ്യം

മക് കിന്‍സി & കമ്പനിയുടെ ഗവേഷണ വിഭാഗമാണ് പുതിയ റിപ്പോര്‍ട്ട് വിട്ടിരിക്കുന്നത്.

“Manju”

ന്യൂഡല്‍ഹി: അമേരിക്ക വെറുതെയല്ല ചൈനയോട് കടുപ്പിക്കാത്തത്.  യുഎസിനെ പിന്തള്ളി ചൈന ഏറ്റവും വലിയ ധനിക രാജ്യം എന്ന നേട്ടം സ്വന്തമാക്കിയികിക്കുകയാണ് . മക് കിന്‍സി ആന്‍ഡ് കമ്പനിയുടെ ഗവേഷണ വിഭാഗമാണ് പുതിയ കണക്കുകളുടെ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.  വെറുതെ പറയുകയല്ല. 10 രാജ്യങ്ങളുടെ ദേശീയ ബാലന്‍സ് ഷീറ്റുകള്‍ പരിശോധിച്ച്‌ പഠിച്ച ശേഷമാണ് കണ്‍സള്‍ട്ടന്റ് കമ്പനിയുടെ വിലയിരുത്തല്‍. ഈ 10 രാജ്യങ്ങളും ലോക് സമ്പത്തിന്റെ 60 ശതമാനത്തിലേറെ കൈവശം വയ്ക്കുന്നവരാണെന്നും ഓര്‍ക്കണം.
ഒരു 20 വര്‍ഷത്തെ കണക്കെടുത്താല്‍ ലോകരാജ്യങ്ങളുടെ ആകെ ആസ്തിയില്‍ ഗണ്യമായ വര്‍ദ്ധ ഉണ്ടായി. 2000 ത്തില്‍ 156 ട്രില്യണ്‍ ഡോളര്‍ ആയിരുന്നെങ്കില്‍, 2020 ല്‍ അത് 514 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇതില്‍ മൂന്നിലൊന്ന് വര്‍ദ്ധനയും ചൈനയ്ക്കാണെന്ന് മക് കിന്‍സി ആന്‍ഡ് കമ്പനി പറയുന്നു.
ചൈനയുടെ കുതിപ്പ് :  2000 ത്തില്‍ വെറും 7 ട്രില്യണ്‍ ഡോളര്‍. 2020 ല്‍ അത് 120 ട്രില്യണ്‍ ഡോളറായി കുതിച്ചു. 20 വര്‍ഷത്തിനിടെ 113 ട്രില്യണ്‍ ഡോളറിന്റെ മൂല്യവര്‍ദ്ധന ഉണ്ടായതോടെയാണ് ചൈന അമേരിക്കയെ പിന്നിലാക്കിയത്. ഈ കാലയളവിലെ അമേരിക്കയുടെ സമ്പദ്‌ശേഷി വര്‍ദ്ധനയോ? ആകെ ആസ്തി ഇരട്ടിയിലേറെ ഉയര്‍ന്ന് 90 ട്രില്യണ്‍ ഡോളറായി. എന്നാല്‍, ചൈനയെ യുഎസിന് പിന്നിലാക്കാന്‍ കഴിയാതെ ഇരുന്നതിന് കാരണം അവിടുത്തെ വസ്തുവിലയിലെ വര്‍ദ്ധനയാണ്.
ചൈനയിലായാലും യുഎസിലായാലും സമ്പത്തിന്റെ മൂന്നില്‍ രണ്ടും കൈവശം വയ്ക്കുന്നത് 10 ശതമാനത്തോളം വരുന്ന ധനികര്‍ തന്നെ എന്നും മക് കിന്‍സി പറയുന്നു.
ആഗോള ആസ്തിയുടെ 68 ശതമാനവും റിയല്‍ എസ്‌റ്റേറ്റിലാണ് ഉള്ളത്. അവശേഷിക്കുന്നത് അടിസ്ഥാന സൗകര്യം, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയിലാണ്. ബൗദ്ധിക സ്വത്തവകാശം, പേറ്റന്റുകള്‍ എന്നിവയും ആഗോള ആസ്തിയുടെ ചെറിയ പങ്കു വഹിക്കുന്നു. ബാധ്യതകള്‍ ഉള്ള സാമ്പത്തിക ആസ്തികള്‍ ആഗോള ആസ്തി മൂല്യനിര്‍ണയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ആശങ്കകള്‍ : കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ ഉണ്ടായ മൊത്തം ആസ്തിയുടെ കുതിച്ചുചാട്ടം, ആഗോള മൊത്തം ആഭ്യന്തര ഉത്പാദനത്തേക്കാള്‍ കുടുതലാണ്. ഇതിന് കാരണം കുതിച്ചുയരുന്ന വസ്തുവില തന്നെയാണെന്ന് മക് കിന്‍സി പറയുന്നു. വളരെയധികം പേര്‍ക്ക് ഉയര്‍ന്ന വസ്തുവില കാരണം വീടുകള്‍ വാങ്ങുക അസാധ്യമായിരിക്കുന്നു. ഇത് ആളുകളെ കൂടുതല്‍ കടത്തിലാക്കുന്നു. വീട് വാങ്ങാന്‍ വേണ്ടി ലോണെടുക്കുന്ന സാഹചര്യം 2008 ലെ അമേരിക്കയിലെ ഹൗസിങ് ബബിള്‍ പ്രതിസന്ധി പോലെയാകുമോ എന്നും ആശങ്ക ഉയരുന്നു.
ചൈനയില്‍, ഉയര്‍ന്ന വസ്തുവില കാരണം വില്‍പ്പന നന്നേ കുറഞ്ഞിരിക്കുന്നു. പല പ്രോപ്പര്‍ട്ടി ഡവലപ്പേഴ്‌സും പരാജയപ്പെടുന്നു. ഈ പശ്ചാത്തലത്തില് കൂടുതല്‍ ഉത്പാദനക്ഷമമായ നിക്ഷേപങ്ങളിലേക്ക് ആഗോള ആസ്തി തിരിച്ചുവിടേണ്ട ആവശ്യകതയാണ് മകകിന്‍സി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

Related Articles

Back to top button