IndiaLatest

പാമോയില്‍ ഇറക്കുമതി കുറഞ്ഞു

“Manju”

രാജ്യത്ത് പാമോയില്‍ ഇറക്കുമതിയില്‍ കുറവ് രേഖപ്പെടുത്തി. ഇറക്കുമതിയില്‍ 33.20 ശതമാനം കുറവാണ് ഉണ്ടായത്. സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, മെയ് മാസം പാമോയില്‍ ഇറക്കുമതിയില്‍ 33.20 ശതമാനം കുറവ് ഉണ്ടായതോടെ 5,14,022 ടണ്ണായി കുറഞ്ഞു. എന്നാല്‍, റിഫൈനറികള്‍ വഴിയുള്ള ആര്‍ബിഡി പാമോയില്‍ കയറ്റുമതിയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി.

2021മെയ് മാസത്തില്‍ 7,69,602 ടണ്‍ പാമോയിലാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. കൂടാതെ, ഈ വര്‍ഷം മെയ് മാസത്തില്‍ രാജ്യത്തിന്റെ മൊത്തം സസ്യ എണ്ണ ഇറക്കുമതി 10,05,547 ടണ്ണായി കുറഞ്ഞു. സസ്യ എണ്ണ ഇറക്കുമതിയില്‍ 50 ശതമാനമാണ് പാമോയിലിന്റെ വിഹിതം. ലോകത്തെ മുന്‍നിര സസ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. എന്നാല്‍, സോഫ്റ്റ് ഓയിലുകള്‍, സോയാബീന്‍ എണ്ണ എന്നിവയുടെ ഇറക്കുമതി മെയ് മാസത്തില്‍ 3.73 ലക്ഷം ടണ്ണായി വര്‍ദ്ധിച്ചു.

Related Articles

Back to top button