ശ്രീജ.എസ്
തിരുവനന്തപുരം: മലയാളിയുടെ മനസ്സിൽ ആഴത്തിൽ പകർന്നാടിയ അനേകം കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനയത്തിന്റെ വിശ്വരൂപം, മോഹന്‍ലാലിനായി മഹാഭാരതത്തിലെ വിശ്വ രുപം കൊത്തിവച്ച ശിൽപം പൂര്‍ണതയിലേക്ക്. മോഹന്‍ലാലിന്റെ ആഗ്രഹപ്രകാരം നിര്‍മ്മിച്ച പത്തര അടി ഉയരമുള്ള ശില്പം വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ ശില്പി നാഗപ്പന്റെ നേതൃത്വത്തില്‍ അവസാന മിനുക്കു പണിയിലാണ്.
കുമ്പിള് തടിയില്‍ കൊത്തിയ ശില്പം പോളിഷിംഗ് കഴിഞ്ഞാലുടന്‍ ചെന്നൈയിലേക്ക് കൊണ്ട് പോകും. മോഹന്‍ലാലിന്റെ വീട്ടിലെ സ്വീകരണ മുറിയില്‍ അലങ്കാരമാകാന്‍.കൂറ്റന്‍ ശില്പത്തിന് പിന്നില്‍ ഒന്‍പത് പേരുടെ രണ്ടര വര്‍ഷത്തെ ആത്മസമര്‍പ്പണമുണ്ട്.