IndiaLatest

മൃഗശാല മാറ്റം വൈകും

“Manju”

തൃ​ശൂ​ര്‍: പു​ത്തൂ​രി​ലേ​ക്കു​ള്ള മൃ​ഗ​ശാ​ല മാ​റ്റ​ത്തിന്റെ ആ​ദ്യ​ഘ​ട്ട​മാ​യു​ള്ള പ​ക്ഷി​ക​ളെ മാ​റ്റ​ല്‍ നീ​ളും. ഇ​വി​ടെ പ​ക്ഷി​ക്കൂ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​നി​യും അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. വൈ​ദ്യു​തീ​ക​ര​ണ​വും ജ​ല​വി​ത​ര​ണ​വും പ​ക്ഷി​ക​ളു​ടെ ചി​കി​ത്സ​ക്കും പ​രി​ച​ര​ണ​ത്തി​നു​മാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​ഴു​ക്കു​ചാ​ലിന്റെ പ​ണി​ക​ളു​മു​ള്‍​പ്പെ​ടെ ഇ​നി​യും ബാ​ക്കി​യു​ണ്ട്.
പാ​ര്‍​ക്കിന്റെ ര​ണ്ടാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്.
ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ല​ക്ഷ്യ​മി​ട്ട അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് കെ​ട്ടി​ടം, മൃ​ഗ​ശാ​ല ആ​ശു​പ​ത്രി, കി​ച്ച​ന്‍, സ്​​റ്റോ​ര്‍ റൂം ​സ​മു​ച്ച​യം, പ​ക്ഷി​ക​ള്‍, ക​രി​ങ്കു​ര​ങ്ങ്, സിം​ഹ​വാ​ല​ന്‍ കു​ര​ങ്ങ്, കാ​ട്ടു​പോ​ത്ത് എ​ന്നി​വ​യു​ടെ കൂ​ടു​ക​ള്‍, 10 ല​ക്ഷം ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ജ​ല​വി​ത​ര​ണ സം​വി​ധാ​ന​മു​ള്‍​പ്പെ​ടെ​യു​ള്ള​വ പൂ​ര്‍​ത്തി​യാ​യി​രു​ന്നു.
ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ പാ​ര്‍​ക്കി​ങ്​ സോ​ണ്‍, ഓ​റി​യന്റേഷ​ന്‍ സെന്‍റ​ര്‍, ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി സെന്‍റ​ര്‍, സിം​ഹം, ചീ​ങ്ക​ണ്ണി, മാ​ന്‍, ക​ടു​വ എ​ന്നി​വ​യു​ടെ കൂ​ടു​ക​ളാ​ണ് പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​ത്.
ഇ​തി​ല്‍ കൂ​ടു​ക​ളു​ടെ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ളാ​ണ് പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​ത്. പ്ര​വൃ​ത്തി​ക​ള്‍ വി​ല​യി​രു​ത്താ​നാ​യി 16ന് ​ഉ​ന്ന​ത​ല ത​ല യോ​ഗം ചേ​രും.
വ​നം-​റ​വ​ന്യു മ​ന്ത്രി​മാ​രും വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മ​ട​ക്കം യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. കി​ഫ്ബി​യി​ല്‍ നി​ന്നു​ള്ള 269 കോ​ടി​യ​ട​ക്കം 330 കോ​ടി ചെ​ല​വി​ടു​ന്ന​താ​ണ് പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്ക്.

Related Articles

Back to top button