IndiaLatest

ഇന്ത്യന്‍ വ്യോമസേന ഹെലികോപ്ടര്‍ ഇടിച്ചിറക്കി

“Manju”

ഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന ഹെലികോപ്ടര്‍ അരുണാചല്‍ പ്രദേശില്‍ ഇടിച്ചിറക്കി. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരും രണ്ട് പൈലറ്റുമാരുമടക്കം അഞ്ച് പേരും സുരക്ഷിതാരാണെന്ന് റിപ്പോര്‍ട്ട്. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. അപകട കാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഇരു രാജ്യങ്ങളും ഇന്ന് ചര്‍ച്ച നടത്തും. പതിമൂന്ന് വട്ടം ചേര്‍ന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലും തീര്‍പ്പാകാത്ത അതിര്‍ത്തി വിഷയമാണ് ഇന്ന് വീണ്ടും ചര്‍ച്ചക്ക് വരുന്നത്. ഇന്ത്യയിലെയും ചൈനയിലെയും നയതന്ത്ര സൈനിക ഉദ്യോഗസ്ഥരുടെ വെര്‍ച്വല്‍ യോഗമാണ് ചേരുന്നത്. ദോക് ലാം, ഹോട്ട്സ് പ്രിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പിന്മാറ്റമാണ് പ്രധാന ചര്‍ച്ചാ വിഷയം.

Related Articles

Back to top button