KeralaLatestThiruvananthapuram
ആറ്റിങ്ങൽ പാർലമെന്റ് നിയുക്ത സ്ഥാനാർത്ഥി വി.ജോയി എം.എൽ.എ ആശ്രമം സന്ദർശിച്ചു.
പോത്തൻകോട് : ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ നിയുക്ത എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി എം.എൽ.എ പോത്തൻകോട് ശാന്തിഗിരി ആശ്രമം സന്ദർശിച്ചു. ഇന്ന് (2-3-2024 ശനിയാഴ്ച) വൈകിട്ട് 5.30 ന് ആശ്രമത്തിലെത്തിയ എം.എൽ.എ.യെ ആശ്രമം ജനറൽ സെക്രട്ടറിയുടെ ഓഫീസ് ഇൻചാർജ് സ്വാമി ആത്മധർമ്മൻ ജ്ഞാനതപസ്വി, ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി. പ്രമോദ് എന്നിവരും ആശ്രമം ചുമതലക്കാരും ചേർന്ന് സ്വീകരിച്ചു.
പർണശാലയിൽ ഗുരുദർശനം നടത്തിയ അദ്ദേഹം ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വിയുമായി കൂടിക്കാഴ്ച നടത്തി. മണ്ഡലത്തിലെ എൽ.ഡി.എഫ്. പ്രവർത്തകർ എം.എൽ.എ.യെ അനുഗമിച്ചിരുന്നു.