Latest
സൗദിയില്‍ ഇന്ന് 1,273 പേര്‍ക്ക് കോവിഡ്
ജിദ്ദ: സൗദിയില്‍ ഇന്ന് കോവിഡ് രോഗികളില്‍ 14 പേര് മരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 8,103 ആയി. ഇന്ന് 1,273 പുതിയ രോഗികളും 1,091 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സൗദിയിലെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,12,142 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,93,240 ഉം ആയി.വിവിധ ആശുപത്രികളിലും മറ്റുമായി 10,799 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,380 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.30 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.