IndiaKeralaLatestThiruvananthapuram

മും​ബൈ കെട്ടിടം ​ദുരന്തം: മരണം 33 ആയി ഉയര്‍ന്നു

“Manju”

സിന്ധുമോള്‍ ആര്‍​
മും​ബൈ: മഹാരാഷ്​ട്ര ഭീ​വ​ണ്ടി​യി​ല്‍ ക​ന​ത്ത​മ​ഴ​യില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ 33 ആയി ഉയര്‍ന്നു. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​നയാണ് പുതിയ കണക്ക് പുറത്തുവിട്ടത്. 13 പേരുടെ മൃതദേഹങ്ങള്‍ കൂടി ചൊവ്വാഴ്ച കണ്ടെടുത്തു.
അതേസമയം, കെട്ടിടത്തിനുള്ളില്‍ കുടങ്ങിയവര്‍ക്കായി മൂന്നാം ദിവസവും എന്‍.ഡി.ആര്‍.എഫ് സംഘത്തിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച എ​ട്ട്​ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 11 പേ​രുടെ മ​രണം സ്ഥിരീകരിച്ചിരുന്നു. തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍​ച്ചയാണ് ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന്​ 40 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ടം നിലംപൊത്തുകയായിരുന്നു. ഭീ​വ​ണ്ടി, ന​ര്‍​പോ​ളി പ​ട്ടേ​ല്‍ കോ​മ്പൌ​ണ്ടി​ലെ ഗി​ലാ​നി ബി​ല്‍​ഡി​ങ് ആണ് ത​ക​ര്‍​ന്നു വീണ​ത്.
കെ​ട്ടി​ട​ത്തി​ല്‍ 25 കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ച്ചി​രു​ന്നു. താ​മ​സ​ക്കാ​ര്‍ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ ദു​ര​ന്തം സംഭവിച്ചത്. ഏ​ഴു​ വ​യ​സ്സു​കാ​ര​രന്‍ ഉ​ള്‍​പ്പെ​ടെ മു​പ്പ​തോ​ളം പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കെ​ട്ടി​ടം ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു​വെ​ന്നും താ​മ​സ​ക്കാ​രോ​ട്​ ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്​ നോ​ട്ടീ​സ്​ പ​തി​ച്ചിരുന്നതായും താനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍, കൃത്യവിലോപത്തിന് രണ്ട് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button