KeralaLatest

തലസ്ഥാനത്ത് വന്‍ ലഹരി വേട്ട, ഒളിപ്പിച്ചിരുന്നത് മിഠായികളില്‍

“Manju”

 

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ ലഹരിമരുന്ന് വേട്ട. തിരുവനന്തപുരത്ത് എത്തിയ പാഴ്‌സലില്‍നിന്ന് മാരക മയക്കുമരുന്നുകളായ ആംഫിറ്റാമിനും എല്‍ എസ് ഡിയുമായണ് പിടിച്ചെടുത്ത്.

ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരിവസ്തുക്കള്‍ കടത്തിയത്. ലഹരിമരുന്ന് ഒളിപ്പിച്ച ച്യൂയിംഗമുകളും മിഠായികളും അടക്കം ചെയ്ത സമ്മാനപ്പൊതികള്‍ ബംഗളൂരുവില്‍ നിന്ന് കൊറിയര്‍ വഴി എത്തിയെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തമിഴ്നാട്ടിലും എന്‍ സി ബി ലഹരിമരുന്ന് വേട്ട ശക്തമാക്കി. 200 കിലോ കഞ്ചാവാണ് ഈറോഡില്‍നിന്ന് പിടിച്ചെടുത്തത്. നാലുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Related Articles

Back to top button