IndiaLatest

രാജ്യം ദീപാവലി ആഘോഷത്തില്‍

“Manju”

ദീപാവലി ആഘോഷത്തിലാണ് രാജ്യം. ദീപങ്ങൾ തെളിയിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ. ഉത്തരേന്ത്യയില്‍ പ്രത്യേക പൂജകള്‍ നടക്കും. വീടുകള്‍ വിളക്കുകളും ചെരാതുകളും കത്തിച്ച്‌ അലങ്കരിക്കും. മഹാമാരിക്കും അടച്ചിടലുകൾക്കും ശേഷം എത്തിയ ദീപാവലിയെ ആഘോഷമാക്കുകയാണ് ഉത്തരേന്ത്യ.

ഇന്ന് അതിര്‍ത്തിയില്‍ പ്രധാമന്ത്രി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കും. ആഘോഷത്തോട് അനുബന്ധിച്ച്‌ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. അയോധ്യയിലെ ആഘോഷത്തിന് ശേഷമാണ് പ്രധാനമന്ത്രി അതിര്‍ത്തിയില്‍ എത്തുന്നത്. രാജ്യാതിര്‍ത്തിയില്‍ ദീപങ്ങള്‍ കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് സൈനികര്‍ ദീപാവലി ആഘോഷിക്കുന്നത്.

Related Articles

Back to top button