LatestThiruvananthapuram

പൊലീസുകാര്‍ക്കു ദീര്‍ഘ നേരം തുടര്‍ച്ചയായി ഡ്യൂട്ടി നല്‍കരുത് ;ഡിജിപി

“Manju”

തിരുവനന്തപുരം: പൊലീസുകാര്‍ പല സ്ഥലത്തും കുഴഞ്ഞു വീണതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൊലീസുകാര്‍ക്കു ദീര്‍ഘ നേരം തുടര്‍ച്ചയായി ഡ്യൂട്ടി നല്‍കരുതെന്നു ഡിജിപിയുടെ സര്‍ക്കുലര്‍.

എന്നാല്‍ ഡ്യൂട്ടി സമയം കുറച്ചാലുള്ള പകരം സംവിധാനം സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടില്ല. സ്റ്റേഷനുകളിലെ അംഗസംഖ്യ വര്‍ധിപ്പിക്കാതെ ഇത്തരം സര്‍ക്കുലര്‍ കൊണ്ട് പ്രയോജനമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ച്ചയായ ഡ്യൂട്ടി പൊലീസുകാരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായും ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദേശം.

Related Articles

Back to top button