KottayamLatest

സോഷ്യല്‍ മീഡിയ; യുവതി കാമുകനെതേടി കോട്ടയത്ത് എത്തി

“Manju”

കോട്ടയം: കാമുകനെ തേടി കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെത്തിയ യുവതി പൊലീസിനെ വലച്ചു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് യുവതി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.

പൊലീസ് യുവതിയോട് വീട്ടിലേക്ക് മടങ്ങാനും വീട്ടുകാരെ ബന്ധപ്പെടാനായിട്ട് ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുറച്ചുസമയം കഴിഞ്ഞപ്പോഴേക്കും യുവതി റെയില്‍വേ പൊലീസിന്റെ മുറിയിലേക്ക് ഓടിക്കയറി കതകടച്ചു. പൊലീസ് നിരന്തരം ശ്രമിച്ചിട്ടും യുവതി പുറത്തിറങ്ങിയില്ല.

ഇങ്ങനെ ഒരു രാത്രി മുഴുവന്‍ യുവതി റെയില്‍വേ പൊലീസിന്റെ മുറിയില്‍ കതകടച്ചിരുന്നത്. ഞായറാഴ്ച രാവിലെയും യുവതി പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ പൊലീസ് ഫയര്‍ഫോഴ്‌സിനെ ബന്ധപ്പെട്ടു. ജനലരകിലേക്ക് എത്തിയ യുവതിയുടെ കൈയില്‍ പിടികിട്ടിയ ഉദ്യോഗസ്ഥര്‍ അവിടെതന്നെ പിടിച്ചുനിര്‍ത്തി.

ഇതിനിടെ മറ്റൊരു സംഘം ജനലിലൂടെ ഇരുമ്ബ് കമ്ബി ഉപയോഗിച്ച്‌ വാതിലിന്റെ ലോക്ക് മാറ്റി ഉള്ളില്‍ കയറി യുവതിയെ പുറത്തിറക്കി. ഇതോടെ രാവിലെ എട്ടുമണി വരെ തുടര്‍ന്ന നാടകീയതയ്ക്ക് അവസാനമായി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതിയെ ബന്ധുക്കള്‍ക്കൊപ്പം മടക്കി അയച്ചു.

Related Articles

Back to top button