IndiaLatest

കേന്ദ്രം അനുവദിച്ച സൗജന്യറേഷന്‍ വേണ്ടെന്നുവെച്ചത് 7.25 ലക്ഷം പേര്‍

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധികള്‍ക്കിടെ കേന്ദ്രം അനുവദിച്ച സൗജന്യറേഷന്‍ വേണ്ടെന്നുവെച്ചത് 7.25 ലക്ഷം പേര്‍. 87.49 ലക്ഷം കാര്‍ഡുടമകളില്‍ 37.43 ലക്ഷം പേര്‍ക്കും കേന്ദ്രത്തിന്റെ സൗജന്യറേഷനുണ്ട്. ഇതില്‍ 34.15 ലക്ഷം മാത്രമാണ് കഴിഞ്ഞമാസം ഭക്ഷ്യധാന്യം വാങ്ങിയത്.

സൗജന്യ റേഷന്‍ ആളുകള്‍ വാങ്ങാത്തതിന്റെ കാരണം പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല.

എ.എ.വൈ. (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുടമകള്‍ക്കായിരുന്നു സൗജന്യ റേഷന്‍. സാധാരണ റേഷന്‍വിഹിതത്തിനുപുറമേ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം ഈ വിഭാഗങ്ങള്‍ക്ക് ആവശ്യമുള്ളതിനെക്കാള്‍ കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിച്ചതാണ് സൗജന്യറേഷനോട് മുഖംതിരിക്കാന്‍ കാരണമെന്നാണ് സൂചന. അതേസമയം, ആവശ്യത്തിലധികം ലഭിച്ചതോടെ ചില കാര്‍ഡുടമകള്‍ സൗജന്യ അരി മറിച്ചുവില്‍ക്കുന്നുണ്ട്. 10 മുതല്‍ 15 രൂപവരെ നല്‍കി ഇവരില്‍നിന്ന് അരി വാങ്ങാനാളുണ്ട്. കോഴിവളര്‍ത്തുന്നവര്‍ തീറ്റയ്ക്കായും കുറഞ്ഞ നിരക്കില്‍ ഇവ വാങ്ങുന്നുണ്ട്.

Related Articles

Back to top button