ന്യൂഡല്‍ഹി: ഇന്ത്യ–- ചൈന അതിർത്തിയായ ഗല്‍വാനില്‍ വീരമൃത്യു വരിച്ച കേണല്‍ ബി സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് മഹാവീര ചക്ര സമർപ്പിച്ചു. ഭാര്യ ബി സന്തോഷിയും അമ്മ മഞ്ജുളയും ചേർന്ന് ഏറ്റുവാങ്ങി. സൈനികര്‍ക്ക് നല്കുന്ന രാജ്യത്തെ രണ്ടാമത്തെ യുദ്ധകാല ബഹുമതിയാണ് മഹാവീര ചക്ര. 16–-ാം ബിഹാര്‍ റെജിമെന്റിന്റെ കമാന്‍ഡിങ് ഓഫീസറായിരുന്നു ആന്ധ്രപ്രദേശ് സ്വദേശിയായ സന്തോഷ് ബാബു. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇവരിൽ നാലു സൈനികര്‍ക്ക് മരണാനന്തര ബഹുമതിയായി വീരചക്ര നല്കി.
Related Articles
Karnataka Lockdown 4.0: Buses, autos, taxis to ply, complete lockdown on Sundays
May 18, 2020 2:59 PM
Check Also
Close
-
സി.പി.എം. വിട്ടവർക്കു നേരെ അക്രമം ; തുറയൂർ പഞ്ചായത്തിൽ ഇന്ന് യൂഡിഎഫ് ഹര്‍ത്താല്‍December 15, 2020 11:50 AM