കൊരട്ടി: ജനമൈത്രി പൊലീസിന്റെ പാഥേയം പദ്ധതിയിലേക്ക് പൊതിച്ചോറുമായി സുരേഷ് ഗോപി എംപി എത്തി. ദേശീയപാതയില്‍ കൊരട്ടി ജംക്ഷനിലാണു കഴിഞ്ഞ ഒരു വര്‍ഷമായി ജനമൈത്രി പൊലീസ് പാഥേയം പദ്ധതി നടത്തുന്നത്. ഇവിടെയുള്ള ഷെല്‍ഫില്‍ ആര്‍ക്കും പൊതിച്ചോറുകള്‍ വയ്ക്കാം, വിശക്കുന്നവര്‍ക്ക് അതെടുത്ത് കൊണ്ടുപോയി കഴിക്കാം.നിരവധി പേരാണ് ഇവിടെ പൊതി ചോറുമായെത്തുന്നത്. വിവരമറിഞ്ഞ് സുരേഷ് ഗോപിയും പൊതിച്ചോറുമായെത്തി. ഷെല്‍ഫില്‍ പൊതിച്ചോറുകള്‍ വച്ച ശേഷം സുരേഷ് ഗോപി പൊലീസുകാരോട് ‘സിഐ എവിടെയാണ്?, എന്ന് ചോദിക്കുകയും ചെയ്തു. സി ഐ സ്റ്റേഷനില്‍ യോഗത്തിലാണെന്ന് എസ് ഐ എം.വി.തോമസ് മറുപടി നല്കി.തുടര്‍ന്ന് സി ഐ ബി.കെ. അരുണിനായി കൊണ്ടുവന്ന പൊന്നാട എസ്ഐയെ ഏല്പിച്ചു. ‘ഇത് അദ്ദേഹത്തിനുള്ളതാണ്, ഇതിന്റെയെല്ലാം ആള് അദ്ദേഹമല്ലേ’ എന്ന് പറയുകയും ചെയ്തു.
Related Articles
ഉപരിപഠന സാധ്യതകളെക്കുറിച്ച് സൗജന്യ കരിയർ വെബിനാർ
July 22, 2020 5:20 PM
Check Also
Close
-
ഓസ്ട്രേലിയയില്‍ കനത്ത മഴMarch 21, 2021 10:31 AM