IndiaInternationalLatest

രാജ്യത്തിന്റെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കും : പ്രധാനമന്ത്രി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് മഹാമാരി സമ്ബദ് വ്യവസ്ഥയെ ബാധിച്ചെങ്കിലും പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ രാജ്യത്തിനാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

എണ്ണ ശുദ്ധീകരണത്തിനുള്ള ശേഷി ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ സാധിക്കുംവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്‌. ഊര്‍ജ്ജ ഉപഭോഗത്തില്‍ പ്രകൃതി വാതകത്തിന്റെ തോത് നാലിരട്ടിയായി ഉയര്‍ത്തുന്നതിനും ഇന്ത്യ ലക്ഷ്യംവെക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജശേഷി 2022ഓടെ 175 ജിഗാവാട്സ് ആയും 2030 ഓടെ 450 ജിഗാവാട്സ് ആയും വര്‍ധിക്കും. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ വളരെ നേരത്തെ ഈ നേട്ടത്തിലേക്ക് ഇന്ത്യ എത്തും. 2018അവസാനം ഇന്ത്യയുടെ പുനരുപയോഗഊര്‍ജശേഷി 75 ജിഗാവാട്സ് ആയിരുന്നെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button