IndiaLatest

നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

“Manju”

നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. 2024ഓടെ വിമാനത്താവളം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. 35,000 കോടി രൂപയുടെ നിക്ഷേപം വിമാനത്താവളത്തില്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ആദ്യവര്‍ഷം 10,000 കോടി രൂപയുടെ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഉത്തര്‍പ്രദേശിലെ അന്താരാഷ്‌ട്ര വിമാനത്താവളുടെ എണ്ണം അഞ്ചായി ഉയരും.

സംസ്ഥാനത്തിന്റെ സാമ്പത്തികവ്യവസ്ഥയ്‌ക്കും വലിയ ഉത്തേജനമാകും ലഭിക്കുന്നത്. ഒരു ലക്ഷത്തോളം പുതിയ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. അലിഗഡ്, ഹാപൂര്‍, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ്, ബുലന്ദ്ഷഹര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാകും തൊഴിലവസരങ്ങള്‍ ലഭിക്കുക. വിമാനത്താവളത്തിനുള്ളിലെ ജോലിക്ക് പുറമെ മറ്റ് പല മേഖലകളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 1.2 കോടി യാത്രക്കാര്‍ വിമാനത്താവളത്തിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button