InternationalLatest

ജീവനക്കാരെയും കുടുംബാംഗങ്ങളെയും സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച്‌ ജ്വല്ലറി ഗ്രൂപ്പ്

“Manju”

സിന്ധുമോള്‍ ആർ

ന്യൂഡല്‍ഹി: കൊവിഡിനിടയില്‍ തങ്ങളുടെ ജോലിക്കാരെയും കുടുംബാംഗങ്ങളെയും ചാര്‍ട്ടേഡ് വിമാനത്തില്‍ സുരക്ഷിതമായി ഇന്ത്യയിലേക്കയച്ച്‌ ജ്വല്ലറി ഗ്രൂപ്പ്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ 170 ലധികം ജീവനക്കാരും കുടുംബാംഗങ്ങളും എയര്‍ അറേബ്യ സര്‍വീസ് നടത്തുന്ന ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യയിലേക്ക് പറന്നു. വ്യാഴാഴ്ച പുറപ്പെട്ട ഷാര്‍ജ-കോഴിക്കോട് വിമാനത്തില്‍ 25 കുട്ടികളടക്കം 171 യാത്രക്കാരുണ്ടായിരുന്നു.

‘പ്രായമായവര്‍, ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍, ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരോ അല്ലെങ്കില്‍ അവരുടെ അവധിയില്‍ പ്രവേശിച്ചവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കി, ‘മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ സലാം കെ പി പറഞ്ഞു.

യുഎഇയില്‍ നിന്ന് അഞ്ഞൂറോളം ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് തിരിച്ചയക്കുന്നതിനായി ഇത്തരം കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഈ വര്‍ഷം ഇന്ത്യയില്‍ 18 സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും, വിദേശത്ത് തൊഴില്‍ നഷ്ടപ്പെട്ട ടീം അംഗങ്ങള്‍ക്ക് സ്റ്റോറുകളില്‍ നിയമനം നല്‍കുന്നതിന് മുന്‍ഗണന നല്‍കുമെന്നും ഗ്രൂപ്പ് അറിയിച്ചു. തങ്ങളുടെ ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ഗ്രൂപ്പിന്റെ ശ്രമത്തെ ദുബായിലെ കോണ്‍സല്‍ ജനറല്‍ വിപുല്‍ പ്രശംസിച്ചു.

Related Articles

Back to top button