KeralaLatest

അതിഥി തൊഴിലാളികൾക്ക് ഭക്ഷണ സാധനങ്ങളുമായി ശാന്തിഗിരിയുടെ സന്നദ്ധ സേന

“Manju”

പ്രജീഷ് വള്ളിയായി

തലശ്ശേരി : ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ചിന്റെ ആദിമുഖ്യത്തിൽ പാട്യം, മൊകേരി പഞ്ചായത്തുകളിൽ 100 ഓളം വീടുകളിൽ പൊതിച്ചോറുകൾ എത്തിച്ച് നൽകുന്നു. ലോക് ഡൗൺ ആരംഭിച്ചത് മുതൽ എല്ലാ ദിവസവും ഭക്ഷണ പൊതികൾ വീടുകളിൽ എത്തിച്ചു വരുന്നു. പഞ്ചായത്തിന്റെ നിർദ്ദേശാനുസരണം ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന എല്ലാവർക്കും ശാന്തിഗിരിയുടെ സന്നദ പ്രവർത്തകൾ പൊതിച്ചോറുമായി എത്തുന്നു. പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചന് ആവശ്യമായ പച്ചക്കറികൾ എത്തിക്കുന്നതിൽ ആശ്രമം പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. അന്യദേശ തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ ആവശ്യമായ അരിയും പച്ചക്കറികളും എത്തിക്കുന്നു. കോവിഡ് സന്നദ പ്രവർത്തകർക്കും പോലീസിനും ആവശ്യമായ കുടിവെള്ളവും ഭക്ഷണവും എത്തിക്കുന്നതിൽ ആശ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു : ഇതിനെല്ലാം നേതൃത്വം നൽകി കൊണ്ട് ആശ്രമം ഇൻ ചാർജ്ജ് സ്വാമി മധുരനാഥ ജ്ഞാനതപസ്വി.

Related Articles

Leave a Reply

Back to top button