LatestThiruvananthapuram

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി പി. ജയരാജന്‍ ചുമതലയേറ്റു

“Manju”

തിരുവനന്തപുരം ;ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ ചുമതലയേറ്റു. ഖാദി ബോര്‍ഡ് മഹാപ്രസ്ഥാനമാണെന്നും ബോര്‍ഡ് വൈസ് ചെയര്‍മാനായി ചുമതല ഏല്‍ക്കുന്നത് അഭിമാനത്തോടെയാണെന്നും പി.ജയരാജന്‍ പറഞ്ഞു. ഗ്രാമീണമേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പി.ജയരാജന്‍ വ്യക്തമാക്കി.

ഡിസംബര്‍ ഒന്നിന് വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും പി ജയരാജന്‍ പറഞ്ഞു. ഖാദി വ്യവസായത്തിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. സര്‍ക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ് കുറഞ്ഞ വേതനം ലഭിച്ചിരുന്ന തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കാനായത്. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് ജോലി ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഇതിനായി പരിശ്രമങ്ങളുണ്ടാകുമെന്നും പി ജയരാജന്‍ പറഞ്ഞു

Related Articles

Back to top button