IndiaLatest

അഭിനന്ദനങ്ങള്‍ അറിയിച്ച് സൂപ്പര്‍സ്റ്റാര്‍

“Manju”

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സംവിധായകന്‍ വെങ്കട്ട് പ്രഭുവുമായി ഒരു ഫോണ്‍ കോളില്‍ സംസാരിക്കുകയും ചിത്രത്തിന്റെ വിജയത്തിന് അദ്ദേഹത്തെയും മുഴുവന്‍ മാനാട് ടീമിനെയും അഭിനന്ദിക്കുകയും ചെയ്തു. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ നിര്‍മ്മാതാവ് സുരേഷ് കാമാച്ചി തന്റെ സന്തോഷം പങ്കുവെച്ച്‌ ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചു. തങ്ങളുടെ സിനിമയുടെ വിജയത്തെക്കുറിച്ച്‌ സംവിധായകന്‍ വെങ്കട്ട് പ്രഭുവുമായി സംസാരിക്കാന്‍ സമയം കണ്ടെത്തിയതിന് രജനികാന്തിന് നന്ദിയും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ വെങ്കട്ട് പ്രഭുവിന്റെ മാനാട് ചിമ്ബുവും എസ് ജെ സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്‌ അവസാന നിമിഷത്തെ തടസ്സങ്ങള്‍ക്ക് ശേഷം നവംബര്‍ 25 ന് സിനിമ തിയേറ്ററുകളില്‍ എത്തുകയും ചെയ്തു.

Related Articles

Back to top button