IndiaLatest

 എസ്.ഡി.എം മെഡിക്കല്‍ കോളജില്‍ കോവിഡ് വ്യാപനം രൂക്ഷം

“Manju”

ബംഗളൂരു: പരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലുള്ള എസ്.ഡി.എം മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതരുടെ എണ്ണം 306 ആയി. സമീപത്തെ രണ്ടു ഹോസ്റ്റലുകള്‍ സീല്‍ ചെയ്തു.

വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ മുറികളില്‍തന്നെയാണ് ചികിത്സയില്‍ കഴിയുന്നത്. കാമ്പസില്‍ വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുന്നത് പൂര്‍ണമായും വിലക്കിയിട്ടുണ്ടെന്നും രോഗ വ്യാപനം തടയാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കാമ്ബസ് കോവിഡ് ക്ലാസ്റ്റായി പ്രഖ്യാപിച്ചതായും ഈ ആഴ്ച മാത്രം 281 പേര്‍ക്കാണ് കോളജില്‍ രോഗം സ്ഥിരീകരിച്ചതെന്നും കര്‍ണാടക ആരോഗ്യ മന്ത്രി കെ. സുധാകര്‍ പറഞ്ഞു.

കാമ്പസില്‍ നടന്ന സാംസ്കാരിക പരിപാടിയാണ് കോവിഡ് വ്യാപനത്തിനിടയാക്കിയത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കര്‍ശനമാക്കുമോയെന്ന ചോദ്യവും മന്ത്രി തള്ളിക്കളഞ്ഞു. സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സാചര്യമല്ല നിലവിലുള്ളത്. വിവാഹങ്ങളും മറ്റു ചടങ്ങുകളും നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എസ്.ഡി.എം കോളജിന്‍റെ 500 ചുറ്റളവിലുള്ള സ്കൂളുകളും കോളജുകളും ധാര്‍വാര്‍ഡ് ജില്ല ഭരണകൂടം അടച്ചുപൂട്ടി. കോളജില്‍ സന്ദര്‍ശക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button