IndiaLatest

ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി

“Manju”

ഡല്‍ഹി: ആധാറുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി മാര്‍ച്ച്‌ 31 വരെ നീട്ടി. 2022 ഏപ്രില്‍ 1 മുതല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡ് പ്രവര്‍ത്തനം നിര്‍ത്തും.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139AA AA അനുസരിച്ച്‌, 2017 ജൂലൈ 1-ന് പാന്‍ ഉള്ള, ആധാര്‍ ലഭിക്കാന്‍ യോഗ്യതയുള്ള ഓരോ വ്യക്തിയും പാന്‍ ആധാറുമായി ലിങ്ക് ചെയ്യണം. നിശ്ചിത തീയതിക്കകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമായി പ്രഖ്യാപിക്കും. ഓരോ തവണയും വ്യക്തി പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കാം. ഇത് ഐ-ടി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരമാണ്.

അതേസമയം ഒരാള്‍ക്ക് ഒരു പാന്‍ മാത്രമേ ഉണ്ടാകൂ. ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ നേടുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണ് കൂടാതെ 10,000 രൂപ വരെ പിഴ ഈടാക്കാം. അതിനാല്‍, ഒന്നില്‍ കൂടുതല്‍ പാന്‍ എടുക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യാതിരിക്കുന്നതാണ് ഉചിതം.

Related Articles

Back to top button