IndiaLatest

ഇന്ത്യ – ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തും

“Manju”

ന്യൂഡല്‍ഹി: ഇന്ത്യ – ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ നാഴികക്കല്ലായി ഫെറി സര്‍വ്വീസ് മാറുമെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കസന്തുരയ്‌ക്കുമിടയില്‍ ആരംഭിക്കുന്ന ഫെറി സര്‍വീസ് കേന്ദ്ര കാബിനറ്റ് സര്‍വ്വീസ് തുറമുഖ, ഷിപ്പിംഗ്, ജലപാത ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധത്തിന്റെ ഒരു പുതിയ അധ്യായം ഇവിടെ ആരംഭിക്കുകയാണെന്നും. ഇരു രാജ്യങ്ങളും തമ്മില്‍ സംസ്‌കാരത്തിന്റെയും വാണിജ്യത്തിന്റെയും നാഗരികതയുടെയും ആഴത്തിലുള്ള ചരിത്രപരമായ ബന്ധമാണ് പങ്കിടുന്നതെന്നും ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഷിപ്പിംഗ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ, മുംബൈ, ഇന്ത്യൻ ഹൈക്കമ്മീഷൻ, തുറമുഖം, ഷിപ്പിംഗ്, ഏവിയേഷൻ മന്ത്രാലയങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് ദക്ഷിണേന്ത്യയെയും ശ്രീലങ്കയുടെ വടക്കെ ഭാഗത്തെയും ബന്ധിപ്പിക്കുന്ന ഒരു പുതിയ പാസഞ്ചര്‍ സര്‍വീസ് ആണ് ഫെറി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇരു രാജ്യങ്ങളിലെ ജനങ്ങളെയും തമ്മില്‍ കൂടുതലായി അടുപ്പിക്കുന്നു. വ്യപാരം, ടൂറിസം എന്നിവ വളരാനും ഇത് സഹായിക്കും. കൂടാതെ യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനും കാരണമാവും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഗപട്ടണത്തില്‍ നിന്നും ആരംഭിക്കുന്ന ഫെറി സര്‍വ്വീസ് വഴി 30 മിനിറ്റുകള്‍ കൊണ്ട് ശ്രീലങ്കയിലെ കാങ്കസന്തുറൈ തുറമുഖത്ത് എത്താൻ ആവും. സര്‍വ്വീസ് സുഗമമാക്കുന്നതിന്, കേന്ദ്രസര്‍ക്കാര്‍ നാഗപട്ടണം തുറമുഖം 3 കോടി രൂപ ചെലവില്‍ ആഴം കൂട്ടിയിരുന്നു.

Related Articles

Back to top button