IndiaKeralaLatest

ഗുരുവിനെ കുറിച്ചുള്ള മധുര സ്മരണകള്‍; നെയ്യാറ്റിന്‍കരയിലൂടെ അവധൂതയാത്ര

“Manju”

നെയ്യാറ്റിന്‍കര: ശാന്തിഗിരി അവധൂത യാത്ര നെയ്യാറ്റിന്‍കരയിലെത്തിയപ്പോള്‍ ഓരോ ശിഷ്യന്മാരുടെ ഉള്ളിലും ഗുരുവിനെ കുറിച്ചുള്ള മധുര സ്മരണകളുമായിരുന്നു. കാരണം അത്രയേറെ തവണ ഗുരു ആ വഴിയില്‍ സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ യാത്രാ സംഘത്തെ നിറഞ്ഞ മനസ്സോടെയാണ് നെയ്യാറ്റിന്‍കര എന്‍ എസ് എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വരവേറ്റത്.

ജീവിതത്തിന്റെ അവധൂത് കാലഘട്ടത്തില്‍ ഗുരുവും ശിഷ്യന്മാരുമായുള്ള യാത്രയില്‍ പഠാണി സ്വാമികളോടൊപ്പം ഗുരു നിരവധി തവണ നെയ്യാറ്റിന്‍കര ഭാഗങ്ങിളിലൂടെ സഞ്ചരിച്ചിട്ടുണ്ട്.

ഗുരു ശിവഗിരിയില്‍ പാചകക്കാരനായിരുന്നു. എന്നാല്‍ ഇന്ന് ഗുരു ലോകത്തിന്റെ പാചകക്കാരനാണെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു.

ശ്രീകരുണാകരഗുരുവിനെ പോലെയുള്ള ഒരു മഹാത്മാവിന്റെ യാത്രയെ സ്മരിച്ചുകൊണ്ട് ഗുരുവിന്റെ വഴിയെ വീണ്ടും സഞ്ചരിക്കാന്‍ കഴിയുന്നതും ഇവിടെ വരാന്‍ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷീല റാണി പറഞ്ഞു.

നെയ്യാറ്റിന്‍ക ഏരിയ മാനേജര്‍ സി ശശീന്ദ്രന്‍, വ്യാപാര വ്യവസായ സമിതി ഉദയം കുളങ്ങര യൂണിറ്റ് പ്രസിഡന്റ് ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button