IndiaLatest

2 ഡിയോക്സി ഡി ഗ്ളൂക്കോസ് മരുന്നിന്റെ വ്യാവസായിക ഉത്പാദനം തുടങ്ങി

“Manju”

ഡല്‍ഹി ; ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച 2 ഡിയോക്സി ഡി ഗ്ളൂക്കോസ് മരുന്നിന്റെ വ്യാവസായിക ഉത്പാദനം തുടങ്ങിയതായി നിര്‍മ്മാതാക്കളായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് അറിയിച്ചു. വൈകാതെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും മരുന്നെത്തും. 2ഡിജിടിഎം എന്ന പേരില്‍ ഒരു പായ്ക്കറ്റിന് 990 രൂപയ്ക്കാണ് മരുന്ന് വിപണിയില്‍ എത്തിക്കുന്നത്.

ചികിത്സയിലുള്ള കൊവിഡ് രോഗികള്‍ക്ക് വേഗത്തില്‍ രോഗമുക്തി നല്‍കാനും അനുബന്ധ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും 2-ഡിജി സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. വെള്ളത്തില്‍ അലിയിച്ച്‌ കഴിക്കാവുന്ന പൊടി രൂപത്തിലുള്ള മരുന്നാണിത്.

Related Articles

Back to top button