IndiaLatest

ഒറ്റ ദിവസം, ഒരു കോടി വാക്‌സിന്‍ – വീണ്ടും ഇന്ത്യ

ഒമിക്രോണ്‍ സാഹചര്യത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീഷണി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എല്ലാവീടുകളിലും വാക്‌സിനേഷന്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ക്യാമ്പയിന്റെ ഭാഗമായാണ് ഇന്ന് ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
വിവരം മന്ത്രി ട്വി‌റ്ററിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്താലാണ് ഇത് സാദ്ധ്യമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുവരെ രാജ്യത്ത് 127 കോടി ഡോസ് വാക്‌സിനാണ് നല്‍കിയത്. 79.86 കോടി പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 47 കോടി ആളുകള്‍ക്കാണ് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചത്.
ഇതുവരെ രാജ്യത്ത് നാല് തരത്തിലുള‌ള ജനിതക വ്യതിയാനം വന്ന കൊവിഡ് വൈറസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ ഒമിക്രോണ്‍ വകഭേദം മൂന്ന് സംസ്ഥാനങ്ങളിലായി നാലുപേരില്‍ സ്ഥിരീകരിച്ചു. കര്‍ണാടക, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണിത്.

Related Articles

Back to top button