LatestThiruvananthapuram

25,000 പേര്‍ക്ക് ജോലി നല്‍കണമെന്ന് ആഗ്രഹം: യൂസഫലി

“Manju”

കൊച്ചി: സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം കേരളത്തില്‍ നിക്ഷേപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി മാദ്ധ്യമങ്ങളോട് പറഞ്ഞു. വിവാദങ്ങള്‍ ഒരുപാടുണ്ടാകും. നിയമാനുസൃതം കാര്യങ്ങള്‍ ചെയ്താല്‍ ആരെയും ഭയപ്പെടേണ്ട. സാമൂഹിക മാദ്ധ്യങ്ങള്‍ അവരുടെ കാര്യങ്ങള്‍ ചെയ്യുന്നു, എന്റെ കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നു.

ജാതി മത ചിന്തകള്‍ക്കതീതമായി മലയാളികള്‍ക്ക് ജോലി നല്‍കേണ്ടത് എന്റെ കടമയാണ്. അത് സര്‍ക്കാരില്‍ മാത്രം തള്ളിവിട്ട് പണം കൂടുതല്‍ ലഭിക്കുന്നിടത്ത് പോകുന്ന രീതിയല്ല എന്റേത്. 25,000 പേര്‍ക്ക് ജോലി നല്‍കണമെന്നാണ് ആഗ്രഹം. കേരളത്തിന് പ്രയോജപ്പെടുന്ന പദ്ധതികളാകും നടപ്പാക്കുക. തിരുവനന്തപുരത്ത് ഹയാത്ത് ഹോട്ടല്‍, കോട്ടയത്തും കോഴിക്കോടും മാള്‍ എന്നിവയ്ക്കു പുറമേ മറ്റ് ജില്ലകളിലും സംരംഭം ആരംഭിക്കും.

തിരുവനന്തപുരത്തെ ലുലു മാള്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, യു.എ.ഇ ധനമന്ത്രി അബ്ദുള്ള ബിന്‍ തവുക്ക് അല്‍മാരി തുടങ്ങിയവര്‍ പങ്കെടുക്കും. തിരുവനന്തപുരത്തെ മാള്‍ സ്വപ്ന പദ്ധതിയാണെന്ന് യൂസഫലി പറഞ്ഞു.

Related Articles

Back to top button