IndiaLatest

ഒമിക്രോണ്‍ വ്യാപനം; സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രി

“Manju”

ഡല്‍ഹി ;ഒമിക്രോണ്‍ വ്യാപനം നേരിടാന്‍ ആരോഗ്യ ചികിത്സാസംവിധാനങ്ങള്‍ പൂര്‍ണ തോതില്‍ സജ്ജമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദ്ദേശിച്ചു. ഗുജറാത്ത്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗോവ, മഹാരാഷ്‌ട്ര, കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ദാമന്‍ ദ്യൂ എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് ചികിത്സാ തയ്യാറെടുപ്പുകള്‍ മന്ത്രി അവകലോനം ചെയ്‌തു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒരുക്കങ്ങളില്‍ യാതൊരു പിഴവുമില്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മികച്ച ഏകോപനം പ്രധാനമാണ്. രോഗികള്‍ക്കുള്ള ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം. പ്ളാന്റുകളുടെയും സിലിണ്ടറുകളുടെയും പ്രവര്‍ത്തന ക്ഷമത പരിശോധിച്ചുറപ്പാക്കാനും മാണ്ഡവ്യ നിര്‍ദ്ദേശിച്ചു.

Related Articles

Back to top button