IndiaLatest

നിലം കുഴിക്കുന്നതിടെ അന്‍പത് ലക്ഷം വിലമതിക്കുന്ന അമൂല്യ രത്‌നങ്ങള്‍ ലഭിച്ചു.

“Manju”

ഭോപ്പാല്‍: കര്‍ഷകന്‍ ത​ന്റെ നിലത്ത് കുഴിച്ചപ്പോള്‍ കിട്ടിയത് അമൂല്യ രത്‌നങ്ങള്‍. മദ്ധ്യപ്രദേശിലെ പന്നയിലാണ് സംഭവം.
മുലായം സിംഗും ആറ് പേരും ചേര്‍ന്ന് ഖനനം ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് വജ്രം ലഭിക്കുന്നത്. വജ്രക്കല്ലുകള്‍ ജില്ലാ ഡയമണ്ട് ഓഫീസില്‍ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ നിയമപ്രകാരം ലേലം ചെയ്യുമെന്നും മുലായം സിംഗ് അറിയിച്ചു. 13.54 കാരറ്റ് വജ്രത്തിന് പുറമെ അഞ്ച് ചെറിയ വജ്രക്കല്ലുകളും മുലായം സിംഗിന് ലഭിച്ചു. രഹനൂയ ഗ്രാമത്തിലാണ് മുലായം സിംഗ് താമസിക്കുന്നത്.
രത്‌നം വിളയുന്ന മണ്ണ് എന്നാണ് മദ്ധ്യപ്രദേശിലെ പന്ന നഗരം അറിയപ്പെടുന്നത്. ഇവിടെ വജ്രം കുഴിച്ചെടുക്കാനായി ദിവസവും നിരവധി പേരാണ് എത്തുന്നത്. തന്റെ ജീവിതത്തില്‍ ആദ്യമായി കണ്ടെത്തിയ വജ്രക്കല്ലുകള്‍ കൊണ്ട് ലഭിക്കുന്ന പണത്തില്‍ കുട്ടികളെ പഠിപ്പിക്കുമെന്നാണ് മുലായം സിംഗ് പറഞ്ഞത്.
പ്രദേശത്ത് നിന്നും നിരവധി പേര്‍ക്ക് കോടികള്‍ വിലമതിക്കുന്ന വജ്രം ലഭിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന ഈ നഗരം ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വര്‍ഷം തോറും നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്. മുഗള്‍ സാമ്രാജ്യത്തിനെതിരെ പട നയിച്ച ബുന്ദേല രജപുത്ര രാജാവായ ഛത്രസാല്‍ രാജാവിന്റെ തലസ്ഥാനമായിരുന്നു ഇവിടം.

Related Articles

Check Also
Close
Back to top button