InternationalLatest

ആമസോണ്‍ സെര്‍വര്‍ ഡൗണ്‍ ആയി; ലോകത്തിന്റെ ശ്വാസം നിലച്ചു

“Manju”

ജീ വിതം കൂടുതല്‍ സുരക്ഷിതവും സുഗമവുമാക്കുന്നു എന്നതാണ് ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ സവിശേഷത്.
എന്നാല്‍, വളരെ അപൂര്‍വ്വമായിട്ടാണെങ്കില്‍ പോലും ഇതേ സാങ്കേതിക വിദ്യയ്ക്ക് മനുഷ്യന്റെ ജീവിതം ദുരിതപൂര്‍ണ്ണമാക്കാനും കഴിയുമെന്ന് ഇന്നലെ തെളിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് ആയ ആമസോണിന്റെ സര്‍വ്വറിന് തകരാറ് പറ്റിയത് പല രാജ്യങ്ങളിലേയും ആളുകളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചു.
സര്‍വര്‍ തകരാറിലായതോടെ സാധനങ്ങള്‍ വിതരണം ചെയ്യാനാകാതെ തടസ്സപ്പെട്ടത് എട്ടു മണിക്കൂര്‍ നേരമാണ്. വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നല്‍കുന്ന ആമസോണ്‍ മ്യുസിക്, പ്രൈം വീഡിയോ, അലെക്സ, റിങ്, ആമസോണ്‍ വെബ്സര്‍വീസ് തുടങ്ങിയ ആപ്ലിക്കേഷനുകളും ഇന്ത്യന്‍ സമയം രാത്രി 9.30 മുതല്‍ ഏതാണ്ട് പ്രവര്‍ത്തനരഹിതമായി. ഡെലിവറി ഏജന്റുമാരുമായി ആശയവിനിമയത്തിനു ഉപയോഗിക്കുന്ന ആമസോണ്‍ ആപ്പിലായിരുന്നു ആദ്യം തകരാറുണ്ടായത്.
ഉപഭോക്താക്കള്‍ക്ക് വല്‍കുവാനായി സാധനങ്ങളുമായി പോയവര്‍, പിന്നീട് നിര്‍ദ്ദേശമൊന്നും ലഭിക്കാത്തതിനാല്‍ സാധനങ്ങള്‍ വിതരണം ചെയ്യാതെ കുത്തിയിരിക്കുകയായിരുന്നു. ഇന്ത്യയില്‍ രാത്രിയായതു കൊണ്ട് ഏത് ഇവിടെ ഏറെ ബുദ്ധിമുട്ടുകളുണ്ടായില്ല. എന്നാല്‍ മറ്റിടങ്ങളില്‍ അതായിരുന്നില്ല അവസ്ഥ. യൂറോപ്പിലും മറ്റും ഏറെ പ്രതിസന്ധിയായി മാറി.
ആമസോണിന്റെ ക്രിസ്ത്മസ്സ് ഷോപ്പിങ് മാമാങ്കം നടക്കുന്ന സമയത്താണ് സര്‍വ്വറിന് കേടുൂപാടുകള്‍ സംഭവിച്ചതെന്നത് നഷ്ടങ്ങളുടെ കണക്കുകള്‍ പെരുകിയിട്ടുണ്ടാകാം എന്ന സൂചന നല്‍കുന്നു. ഏതായാലും പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി എന്നാണ് ആമസോണ്‍ വക്താവ് അറിയിച്ചത്. അത് പരിഹരിക്കാനുള്ള നടപടികള്‍ ധൃതഗതിയില്‍ നടക്കുന്നതായും കമ്ബനി വക്താവ് അറിയിച്ചു. യു എസ്-ഈസ്റ്റ്-1 മേഖലയില്‍ എ പി ഐ, കണ്‍സോള്‍ എന്നിവയ്ക്കാണ് പ്രശ്നമെന്നാണ് ആമസോണ്‍ പറയുന്നത്.
പ്രശ്നം പരിഹരിക്കപ്പെടുന്നതായി ചില സൂചനകള്‍ ലഭിക്കുന്നുണ്ടെന്ന് പിന്നീട് കമ്ബനി അറിയിച്ചു. എന്നാല്‍ ഇത് എപ്പോള്‍ പൂര്‍ണ്ണമായും പരിഹരിക്കാനാകും എന്നതിനെ കുറിച്ച്‌ കൃത്യമായ ഒരു വിവരം കമ്ബനി നല്‍കിയില്ല. അതിനായി ഇപ്പോള്‍ സമയബന്ധിത പരിപാടിയൊന്നും ആസൂത്രണം ചെയ്തിട്ടില്ല എന്നാണ് ആമസോണ്‍ പറയുന്നത്. ആമസോണ്‍ വെബ് സര്‍വ്വീസില്‍ വന്ന തകരാറാണ് ലോകത്തെ ഏറ്റവുമധികം ബാധിച്ചത്. കാരണം അത് വ്യക്തികള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കും ലോകം മുഴുവനുമുള്ള നിരവധി കമ്ബനികള്‍ക്കും ക്ലൗഡ് കമ്ബ്യുട്ടിങ് സേവനം നല്‍കുന്ന ഒന്നാണ്.
ഇതോടെ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മറ്റ് വിവിധ സേവനങ്ങളും താറുമാറായി. ഐ റോബോട്ട്, ചൈം, കാഷ് ആപ്, കാപിറ്റല്‍ വണ്‍, ഗോ ഡാഡി, അസ്സോസിയേറ്റഡ് പ്രസ്സ് തുടങ്ങി നിരവധി സ്ഥാപനങ്ങളേയും ഇത് പ്രതികൂലമായി ബാധിച്ചു. ഡിസ്നി പ്ലസ്സുമായും ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പരിഹരിച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Related Articles

Back to top button