KeralaLatest

വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

“Manju”

മാന്നാര്‍: വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ചെന്നിത്തല കാരാഴ്മ കിഴക്ക് ഇടയിലെവീട്ടില്‍ സരസമ്മ (85) ആണ് മരിച്ചത്. നവംബര്‍ 28നു രാവിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒറ്റയ്ക്കു താമസിക്കുകയായിരുന്നു സരസമ്മ. ഇവരുടെ സ്വര്‍ണക്കമ്മല്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. ചെവിയില്‍ മുറിവും ഉണ്ടായി.
കൊലപാതകം എന്ന് സൂചന ലഭിച്ചതോടെ കാരാഴ്മ, ചെന്നിത്തല പ്രദേശത്തുള്ള അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞദിവസം ഈ കമ്മലുകള്‍ സമീപത്തുള്ള യുവാവ് ചെന്നിത്തലയിലെ സ്വര്‍ണക്കടയില്‍ വില്‍ക്കാന്‍ കൊണ്ടുപോയി. പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് ഇയാളുമായി എത്തിയ പൊലീസ് സരസമ്മയുടെ വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തി.

Related Articles

Back to top button