IndiaLatest

കുട്ടിയായിരിക്കുമ്പോഴേ സൈന്യത്തില്‍ ചേരാന്‍ വിവേക് ആഗ്രഹിച്ചു.

“Manju”

കു ട്ടിക്കാലം മുതല്‍ക്കേ വിവേക് കുമാറിന്റെ സ്വപ്‌നം പട്ടാളക്കാരനാകണമെന്നതായിരുന്നു.
അപകടം നടന്ന ബുധനാഴ്ച രാവിലെയും വിവേക് ഭാര്യ പ്രിയങ്കയെ വിളിച്ചിരുന്നു. മകന്റെ വിശേഷങ്ങളും ചോദിച്ചറിഞ്ഞു. ഹിമാചല്‍ പ്രദേശിലെ കാംഗ്ര സ്വദേശിയാണ് വിവേക്. മരിക്കുമ്ബോള്‍ 28 വയസ്സാണ് പ്രായം. ഹെലികോപ്ടര്‍ അപക വിവരം അറിഞ്ഞെങ്കിലും അതില്‍ തന്റെ പ്രിയതമനും ഉണ്ടായിരുന്നെന്ന് പ്രിയയങ്ക അറിഞ്ഞില്ല. വിവേകിന്റെ മരണവാര്‍ത്ത പ്രിയങ്കയ്ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. വിവേകിന്റെ അമ്മ ആശാദേവിയും അഗാധദുഃഖത്തിലാണ്. പല തവണത്തെ ശ്രമത്തിനു ശേഷം സൈന്യത്തില്‍ ചേര്‍ന്ന വിവേക്, കുടുംബത്തിന്റെ അഭിമാനമായിരുന്നു.
1993-ല്‍ ജനിച്ച വിവേക് 2012-ലാണ് പട്ടാളത്തില്‍ ചേരുന്നത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വിവേക്, തന്റെ ഉത്തരവാദിത്തങ്ങളെ ഗൗരവത്തോടെയാണ് സമീപിച്ചിരുന്നത്. മൂത്ത സഹോദരി രജ്നി വിവാഹിതയാണ്. ഇളയ സഹോദരന്‍ സുമിത് ജോലിക്കുള്ള അന്വേഷണത്തിലും. കഴിഞ്ഞ രണ്ടുവര്‍ഷമായി സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ സ്റ്റാഫ് ആയിരുന്നു വിവേക്. 2020-ലാണ് വിവേക് വിവാഹിതനായത്. കുഞ്ഞ് ജനിച്ചതിന് ശേഷം ഒന്നരമാസം മുന്‍പാണ് വിവേക് വീട്ടിലെത്തിയത്. മകന് മികച്ച വിദ്യാഭ്യാസം നല്‍കി പട്ടാളത്തില്‍ അയക്കുമെന്ന് അവന്‍പറയുമായിരുന്നു, ദുഃഖത്തോടെ വിവേകിന്റെ പിതാവ് പറഞ്ഞു.

Related Articles

Back to top button