KannurLatest

മുയിപ്പോത്ത് ഡെങ്കിപ്പനി പടരുന്നു; 24 പേര്‍ ചികിത്സയിൽ

“Manju”

വി.എം.സുരേഷ് കുമാർ

വടകര : ചെറുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മുയിപ്പോത്ത് ഡെങ്കിപ്പനി പടരുന്നു. ഡെങ്കി ലക്ഷണങ്ങളോടെ 24 പേരാണ് മുയിപ്പോത്ത് പ്രദേശത്ത് ചികിത്സ തേടിയത്. ജൂണ്‍ തുടക്കത്തില്‍ നാല് പേര്‍ക്കായിരുന്നു ഇവിടെ ഡെങ്കിപ്പനി ബാധിച്ചത്. ഇത് പിന്നീട് കൂടുതല്‍ പേരിലേക്ക് പടരുകയായിരുന്നു. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ രോഗ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വീടുകളിലും സമീപഭാഗത്തും ഫോഗിങ്ങും കൊതുകിനെ നശിപ്പിക്കാന്‍ മരുന്ന് സ്‌പ്രേയിങ്ങും നടത്തിയിട്ടുണ്ട്. കുറ്റിക്കാടുകള്‍ വെട്ടി ശുചീകരണവും ഉറവിടനശീകരണവും തുടരുകയും ചെയ്യുന്നു.
കോഴിക്കോട്ടെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍യൂണിറ്റ് ജീവനക്കാര്‍ സ്ഥലത്തെത്തി കൊതുകിന്റെ സാന്ദ്രതാപഠനം നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വ്യാപനം കുറഞ്ഞതായാണ് വ്യക്തമായതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു.

 

Related Articles

Back to top button