റാന്നി: പത്തനംതിട്ട ജില്ല ജൂനിയര്‍ അത്ലറ്റിക്സ് മത്സരത്തില്‍ അണ്ടര്‍20 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇരട്ട സഹോദരിമാരായ എസ്. അൽക്ക, എസ്. അല്മി എന്നിവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
അല്‍മിക്ക് ഷോട്ട്പുട്ടിന് ഒന്നാംസ്ഥാനവും അൽമിക്ക് ജാവലിൻ ത്രോയില്‍ ഒന്നാം സ്ഥാനവും ഡിസ്കസ്ത്രോയില്‍ രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്.
സ്കൂള്‍ കായികമത്സരത്തില്‍ ജില്ല, സംസ്ഥാനതലങ്ങളില്‍ ഒന്നാംസ്ഥാനമടക്കം നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഇരട്ടകള്‍ ദേശീയ സ്കൂള്‍ മീറ്റിലും കഴിവുതെളിയിച്ചിട്ടുണ്ട്. കുന്നം ഗവ. എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന് ഇടമുറി തോമ്പിക്കണ്ടം ചേന്നമലയില്‍ സി.പി. സുനിലിന്റെ മക്കളാണിവര്‍.