KeralaLatest

ഗുരു ചിന്തനം ചോദ്യോത്തര പരമ്പരക്കു തുടക്കമായി

“Manju”

തിരുവനന്തപുരം : ദേശീയ യുവജന ദിനത്തിന്റെ ഭാഗമായി ലോകത്തിന് വെളിച്ചം പകർന്ന മഹാൻമാരുടെ ജീവിതത്തെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരുന്നതിനായി ശാന്തിഗിരി ആശ്രമത്തിലെ യുവജന വിഭാഗമായ ശാന്തിഗിരി ഗുരുമഹിമയുടെ നേതൃത്വത്തിൽ ‘ഗുരുചിന്തനം’ ചോദ്യത്തരപരമ്പരക്കു തുടക്കമായി. കേരളത്തിൽ ആകമാനമുളള ഹൈസ്കൂൾ ഹയർസെക്കൻഡറി തലത്തിലുളള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന സ്ക്രീനിംഗ് ടെസ്റ്റ് 19 ന്  ബുധനാഴ്ച രാവിലെ 8 മണിക്ക് തുടക്കമായി.  വ്യാഴാഴ്ച രാത്രി 9 മണിവരെയായിരുന്നു സമയം. ഉന്നതവിജയം കരസ്ഥമാക്കുന്ന പത്തുകുട്ടികൾ ജനുവരി 23ന് നടക്കുന്ന ഓൺലൈൻ ലൈവ് ചോദ്യോത്തര പരമ്പരയിൽ മാറ്റുരയ്ക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ.പ്രശാന്ത് വിജയികളെ പ്രഖ്യാപിക്കും.

Related Articles

Back to top button