InternationalLatest

ഒമിക്രോണ്‍; ഒന്നര വയസുകാരിക്ക്​ രോഗമുക്തി

“Manju”

മഹാരാഷ്​ട്രയില്‍ കോവിഡ്​​ ഒമിക്രോണ്‍ വകഭേദം ബാധിച്ച ഒന്നര വയസുകാരി രോഗമുക്തി നേടി. പൂ​നെ ജില്ലയിലെ പിംപ്രി ചിഞ്ച്​വാഡ്​ സ്വദേശിനിയാണ്​ രോഗം ഭേദമായി ആശുപത്രി വിട്ടത്​. ആറ്​ ഒമിക്രോണ്‍ രോഗികളില്‍ ഒന്നര വയസുകാരിയടക്കം നാലുപേരുടെ പരിശോധന ഫലം നെഗറ്റീവായതായി അധികൃതര്‍ വ്യക്തമാക്കി. ജില്ലയില്‍ പുതുതായി ​ഒമിക്രോണ്‍ ബാധിച്ച മൂന്ന്​ വയസുകാരന്​ രോഗ ലക്ഷണങ്ങളില്ലെന്നും സുഖമായിരിക്കുന്നുവെന്നും ആരോഗ്യ വകുപ്പ്​ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button