IndiaLatest

രാജ്യത്തിന്റെ വികസനത്തിനായി കൃത്യമായി നികുതി അടയ്‌ക്കൂ, -രാഷ്‌ട്രപതി

“Manju”

ന്യൂ ഡല്‍ഹി: രാജ്യത്തിന്റെ വികസനത്തിനായി കൃത്യമായി നികുതി അടയ്ക്കാന്‍ ജനങ്ങളോട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്.
‘എനിക്ക് മാസത്തില്‍ അഞ്ച് ലക്ഷം രൂപ ലഭിക്കുന്നുണ്ടെങ്കില്‍ 2.75 ലക്ഷം നികുതി അടയ്ക്കുന്നുണ്ട്. ഞാന്‍ സമ്പാദിക്കുന്നതിനേക്കാൾ കൂടുതല്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ സമ്പാദിക്കുന്നുണ്ടാകും.’ ഉത്തര്‍പ്രദേശിലെ ജന്മനാട്ടില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി തന്റെ ജന്മനാട്ടിലേക്കെത്തിയത്.
‘നാം നികുതി മുടക്കുമ്പോള്‍ ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങളും എന്റേതും നിങ്ങളുടേതുമാണ്, ഏതെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തുന്നില്ലെന്ന് പറഞ്ഞ് നമ്മള്‍ അത് തടയുകയും ചിലപ്പോള്‍ ട്രെയിനിന് തീയിടുകയും ചെയ്യുന്നു. ആര്‍ക്കാണ് അത് കൊണ്ട് നഷ്ടം വരുന്നത്. നമുക്ക് തന്നെയാണ്’ രാഷ്‌ട്രപതി പറഞ്ഞു.

Related Articles

Back to top button