KeralaKozhikodeLatest

ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ ഗുരുഹിമ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു.

“Manju”


കോ‌ഴിക്കോട് : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചില്‍ ശാന്തിഗിരി ഗുരുഹിമയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ക്യാമ്പ് നടന്നു. കോഴിക്കോട് ഏരിയ ഇൻചാർജ് സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ആശ്രമത്തിന്റെ ആദ്യകാല പ്രവർത്തകനായിരുന്ന എം ബാലചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടർന്ന് എം. ബാലചന്ദ്രന്‍ അവര്‍കളെ ഗുരുമഹിമ പൃവര്‍ത്തകര്‍ പൊന്നാട അണിയിച്ച് അദരിച്ചു. ക്യാമ്പിനോടുനബന്ധിച്ച് സത്സംഗത്തില്‍ ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റിയിൽ അഡ്വൈസർ (ഇൻഡസ്ട്രീസ്) ചുമതലവഹിക്കുന്ന ടി.പി. കേളന്‍, എം. രാധകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.


ക്യാമ്പില്‍ പങ്കെടുത്ത ഗുരുമഹിമ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഹാരസമര്‍പ്പണവും, തട്ടസമര്‍പ്പണവും
നടത്തി. ആശ്രമ കര്‍മ്മങ്ങളിലും  പങ്കുചേർന്ന പ്രവര്‍ത്തകര്‍  രാഖി ജയകൃഷ്ണന്റെ നേതൃത്വത്തില്‍ “വ്യക്തിപരവും, സാമൂഹികവുമായ അവബോധത്താടെയുള്ള ഉത്തരവാദിത്വം” എന്ന വിഷയ ത്തില്‍ ബോധവല്ക്കരണ ക്ലാസ്സ് നടത്തി.
സരിത തന്റെ ചെറുപ്പ കാലത്ത് അനുഭവിച്ച ഗുരുസ്നേഹത്തെക്കുറിച്ചും, ഗുരുപകർന്നുനല്കിയ
അറിവുകളും ഗുരുമഹിമ പ്രവര്‍ത്തകര്‍ക്കായി പങ്കുവെച്ചു.

Related Articles

Back to top button