KeralaLatestThiruvananthapuram

ജനറൽ റാവത്ത് ഇന്ത്യയുടെ ധീരനായ കാവല്‍ ഭടന്‍ – മന്ത്രി ജി.ആര്‍. അനില്‍

വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെയും ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെയും ആഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്

“Manju”

തിരുവനന്തപുരം : കുനൂർ ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്തുൾപ്പടെയുള്ളവർ ഇന്ത്യയുടെ ധീരന്മാരായ കാവല്‍ ഭടൻമാരായിരുന്നുവെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. ഊട്ടിക്കടുത്ത് വെല്ലിംഗ്ടണിലേക്കുള്ള യാത്രാമധ്യേ ഹെലികോപ്ടര്‍ അപകടത്തില്‍ വീരചരമമടഞ്ഞ ധീരജവാന്‍മാര്‍ക്ക് പ്രണാമം അര്‍പ്പിച്ചുകൊണ്ട് വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെയും ചട്ടമ്പിസ്വാമി സാംസ്കാരിക സമിതിയുടെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം മണക്കാട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വയലാർ സാംസ്കാരികവേദി പ്രസിഡന്റ് ഡോ.ജി.രാജ്‌മോഹന്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗം കരമന ജയന്‍, വാർഡ് കൗണ്‍സിലര്‍മാരായ, വിജയകുമാര്‍, കെ.കെ.സുരേഷ്, കുര്യാത്തി മോഹനന്‍, എം.രാധാകൃഷ്ണന്‍ നായര്‍, ചാരുപാറ രവി, സിന്ദൂരം ചാരിറ്റിചെയർമാൻ സബീര്‍തിരുമല, ജയശ്രീ ഗോപാലകൃഷ്ണന്‍, എസ്.ആര്‍.കൃഷ്ണകുമാര്‍, പി.കെ.എസ്.രാജന്‍, അഞ്ജലി അശോകന്‍, സോപാനം ശ്രീകുമാർ , മണക്കാട് നന്ദൻ , വെള്ളാവൂര്‍ ചന്ദ്രശേഖരന്‍, ഗോപന്‍ ശാസ്തമംഗലം, ഗോപൻ കൊഞ്ചിറവിള എന്നിവർ അനുശോചനമറിയിച്ച് സംസാരിച്ചു. മണക്കാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ വൈകിട്ട് ആറ് മണിക്ക് ദേശഭക്തിഗാനത്തോടെ യോഗം ആരംഭിച്ചു. വയലാർ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ സ്വാഗതവും ചട്ടമ്പി സ്വാമി സാംസ്കാരിക സമിതി കൺവീനർ ജി. വിജയകുമാർ നന്ദിയും രേഖപ്പെടുത്തി.

 

Related Articles

Back to top button