IndiaLatest

കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി അനിവാര്യം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തക സമിതിക്ക് നേതാക്കളുടെ കത്ത്. അഞ്ച് മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എംപിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ തുടങ്ങി 23 കോണ്‍ഗ്രസ് നേതാക്കളാണ് ഇപ്പോള്‍ കത്തെഴുതിയിരിക്കുന്നത്. പാര്‍ട്ടിയില്‍ അധികാരം കേന്ദ്രീകരിക്കാതെ വികേന്ദ്രീകരണം കൊണ്ടുവരണം എന്നും ഇതില്‍ പറയുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ രൂക്ഷമാകുന്നു, സുരക്ഷിതത്വമില്ലായ്മ, കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍, അതിര്‍ത്തികളിലെ പ്രശ്നങ്ങള്‍, വിദേശ നയം തുടങ്ങിയ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രതികരണം നിരാശാജനകമാണെന്ന് കത്തില്‍ പറയുന്നു.

പൂര്‍ണ്ണസമയ നേതൃത്വം വേണമെന്നാണ് നേതാക്കളും പ്രധാന ആവശ്യം. തോല്‍വിയില്‍ തുറന്ന മനസ്സോടെ പഠിക്കണമെന്നും കത്തില്‍ പറയുന്നു. നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം നാളെ ചേരാനിരിക്കെയാണ് സോണിയഗാന്ധിക്ക് നേതാക്കള്‍ കത്തയച്ചത്.

ബ്ലോക്ക് തലം മുതല്‍ വര്‍ക്കിങ് കമ്മിറ്റിവരെയുള്ള എല്ലാ തലങ്ങളിലും തെരഞ്ഞെടുപ്പ് നടത്തണം കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് ഉടന്‍ സംഘടിപ്പിക്കണമെന്നും നേതാക്കള്‍ കത്തിലൂടെ ആവശ്യപ്പെടുന്നു. നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം തിങ്കളാഴ്ച ചേരാനിരിക്കെയാണ് സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തയച്ചത് .ശശി തരൂര്‍, പി.ജെ. കുര്യന്‍ എന്നിവരും കത്ത് നല്‍കിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

Related Articles

Back to top button