InternationalLatest

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

“Manju”

ദുബായ്: ലോകത്തിലെ ഏറ്റവും ജനപ്രിയ ബ്രൗസറായ ഗൂഗിള്‍ ക്രോമിന്റെ ഡെസ്‌ക് ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യു എ ഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍. അതീവ അപകടസാധ്യത വ്യക്തമാക്കുന്ന ഹൈറിസ്‌ക് അലേര്‍ട്ടാണ് അധികൃതര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

വ്യക്തിഗത വിവരങ്ങളോ വിശദാംശങ്ങളോ ചോരുന്നത് ഒഴിവാക്കുന്നതും മറ്റ് തട്ടിപ്പുകള്‍ തടയുന്നതിനുമായി ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ക്രോം ബ്രൗസറില്‍ ഒന്നിലേറെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് വിവരങ്ങള്‍ ചോര്‍ത്താനും സുരക്ഷയ്ക്ക് ഭീഷണിയാവാാനും സാധ്യതയുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് ഇതു സംബന്ധിച്ച് കൗണ്‍സില്‍ നിര്‍ദേശം പുറപ്പെടുവിപ്പിച്ചത്.

 

Related Articles

Back to top button