Latest

ജലദോഷം വേഗത്തില്‍ മാറാന്‍..!!

“Manju”

ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അനുസരിച്ച്‌ ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണ ജലദോഷം വരാന്‍ സാധ്യതയുണ്ട്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യപ്രശ്നം അല്ലെങ്കില്‍ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ ഇല്ല, പക്ഷേ രോഗലക്ഷണങ്ങളെ കുറയ്ക്കുവാന്‍ സഹായിക്കുന്ന നിരവധി വീട്ടുവൈദ്യങ്ങളും മരുന്നുകളുണ്ട്..
➤ ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക് കാപ്പി കുടിക്കുന്നത് ആശ്വാസം നല്‍കും.
➤ മഞ്ഞള്‍പൊടി എല്ലാ അസുഖത്തിനുള്ള മരുന്നാണ്. ഒരു കപ്പ് പാലില്‍ അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ വരാതിരിക്കാന്‍ സഹായിക്കും.
➤ ആവി പിടിക്കുന്നത് നല്ലൊരു ശീലമാണ്. അടഞ്ഞ മൂക്ക് തുറക്കുന്നതിനു മൂക്കിലെ രോഗാണുക്കള്‍ നശിക്കുന്നതിന് ഇത് സഹായിക്കും. ആവി പിടിക്കുമ്പോള്‍ ചൂട് അധികമാകാതെ ശ്രദ്ധിക്കണം. ഇത് മൂക്കിലെ കോശങ്ങള്‍ നശിക്കാന്‍ ചിലപ്പോള്‍ കാരണമാവും.
➤ ജലദോഷം വരാന്‍ സാധ്യത ഉണ്ടെന്നു തോന്നിയാല്‍ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് കവിള്‍ കൊള്ളുക.

Related Articles

Back to top button